ലാഹോര്‍: പരിക്കിലേക്ക് വീഴുമെന്ന മുന്നറിയിപ്പ് താന്‍ ഹര്‍ദിക് പാണ്ഡ്യക്ക് നല്‍കിയിരുന്നതായി പാക് മുന്‍ പേസര്‍ അക്തര്‍. പക്ഷികളെ പോലെ ശുഷ്‌കിച്ച ശരീരമാണ് ഹര്‍ദിക്കിന്റേയും ബൂമ്രയുടേതും എന്ന് അക്തര്‍ പറയുന്നു.
ദുബായില്‍ വെച്ച് ബൂമ്രയോയും ഹര്‍ദിക്കിനോടും ഞാനത് പറഞ്ഞിരുന്നു. അവരുടെ പിറകിലെ മസിലുകള്‍ ശക്തമല്ല. ഇപ്പോഴും എന്റെ തോളുകള്‍ക്ക് പിന്നില്‍ വളരെ കരുത്തുള്ള മസിലുകളുണ്ട്, അക്തര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മസിലുകളുണ്ട്, പക്ഷേ നേരിയതാണ്
ഹര്‍ദിക്കിന്റെ പുറക് ഭാഗത്ത് ഞാന്‍ പിടിച്ചു നോക്കി. മസിലുകളുണ്ട്, പക്ഷേ നേരിയതാണ്. ഇതിലൂടെ പരിക്കിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ ഹര്‍ദിക്കിനോട് പറഞ്ഞു. എന്നാല്‍ താന്‍ ഒരുപാട് ക്രിക്കറ്റ് കളിക്കുന്നതാണ് എന്നാണ് ഹര്‍ദിക് മറുപടി നല്‍കിയത്, അക്തര്‍ പറയുന്നു.
ഞാന്‍ ഇത് പറഞ്ഞ് ഒന്നര മണിക്കൂര്‍ തികയുന്നതിന് മുന്‍പ്തന്നെ ഹര്‍ദിക്കിന് പരിക്കേറ്റതായും അക്തര്‍ പറയുന്നു. ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴായിരുന്നു അക്തറിന്റെ പ്രതികരണം.
2018 ഏഷ്യാ കപ്പില്‍ മത്സരത്തിന് ഇടയില്‍ സ്‌ട്രെച്ചറിലാണ് ഹര്‍ദിക് പാണ്ഡ്യയെ ഗ്രൗണ്ടില്‍ നിന്ന് മാറ്റിയത്. അന്ന് മുതല്‍ ഹര്‍ദിക്കിന്റെ കരിയറില്‍ പുറം വേദന വലിയ തിരിച്ചടി സൃഷ്ടിച്ചു. 2021 ഐപിഎല്ലില്‍ ഒരു പന്ത് പോലും ഹര്‍ദിക് എറിഞ്ഞില്ല. ടി20 ലോകകപ്പില്‍ ഫിറ്റ്‌നസ് ഇല്ലാത്ത ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തിയതും വലിയ വിമര്‍ശനത്തിന് ഇടയാക്കി.