നീ അപ്പുറത്ത് നിന്ന് ഇനി ആസ്വദിക്ക് : അവസാന ഓവറുകളിലെ ഡയലോഗിന് പിന്നാലെ വൻ തുഴ : പാണ്ഡ്യയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ഇന്ത്യൻ ഓള്‍റൗണ്ടർ ഹാർദിക് പാണ്ഡ്യ അർഷ്ദീപ് സിംഗിന് നല്‍കിയ സന്ദേശത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നേരിടേണ്ടതായി വരുകയാണ്. ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും 45 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ ഹാർദിക് ഇന്നിംഗ്‌സ് സുസ്ഥിരമാക്കാൻ വളരെ പതുക്കെയാണ് കളിച്ചത് .ഇന്നിംഗ്‌സില്‍ 6 പന്തുകള്‍ കളിച്ച്‌ 7 റണ്‍സ് നേടിയ അർശ്ദീപിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി ഹാര്ദിക്ക് ആണ് കൂടുതല്‍ പന്തുകളും കളിച്ചത്. ഇന്നിംഗ്‌സിൻ്റെ 19-ാം ഓവറില്‍ അർഷ്ദീപ് ഒരു സിംഗിള്‍ എടുത്ത് നോണ്‍ സ്‌ട്രൈക്കർ എൻഡിലേക്ക് മാറിയപ്പോള്‍ ഹാർദിക് പറഞ്ഞത് ഇങ്ങനെ ‘ഇനി മറ്റേ അറ്റത്ത് നിന്ന് ആസ്വദിക്കൂ’. ഇന്നിംഗ്‌സിലെ ശേഷിക്കുന്ന 10 പന്തുകള്‍ ഹാർദിക് തന്നെയാണ് കളിച്ചതെങ്കിലും ഒരു ഇമ്ബാക്റ്റും ഉണ്ടാക്കാൻ സാധിച്ചില്ല.എന്നിരുന്നാലും, അവസാന രണ്ട് ഓവറില്‍ ഇന്ത്യയ്ക്ക് 9 റണ്‍സ് മാത്രമേ നേടാനായുള്ളൂ. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാത്തതിനും അർഷ്ദീപിനെ വിശ്വസിക്കാതെ അഹങ്കാരം കാണിച്ചതിനും താരത്തിനെ സോഷ്യല്‍ മീഡിയ വളരെയധികം വിമർശിച്ചു. ബാറ്റിംഗ് ബുദ്ധിമുട്ടുള്ള ട്രാക്കില്‍ കിട്ടും ബോണസ് റണ്‍ പോലും ഗുണം ചെയ്യുമായിരുന്ന സാഹചര്യത്തില്‍ താരം കാണിച്ചത് മണ്ടത്തരം ആയി പോയെന്നാണ് ആരാധകർ പറയുന്നത്.മത്സരത്തിലേക്ക് വന്നാല്‍ നാല് മത്സരങ്ങളുള്ള പരമ്ബരയിലെ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 125 റണ്‍സ് പിന്തുടർന്ന പ്രോട്ടീസ് ഒരു ഘട്ടത്തില്‍ 86/7 എന്ന നിലയില്‍ വലിയ പ്രതിസന്ധിയിലായത് ആയിരുന്നു. എന്നാല്‍ ട്രിസ്റ്റൻ സ്റ്റബ്‌സും (പുറത്താകാതെ 47) ജെറാള്‍ഡ് കോട്‌സിയും (19 നോട്ടൗട്ട്) ചേർന്ന് മികച്ച കൂട്ടുകെട്ടിലൂടെ കൈവിട്ടുപോകുമെന്ന് തോന്നിച്ച വിജയം ടീമിന് നേടി കൊടുക്കുക ആയിരുന്നു. ഇന്ത്യക്കായി വരുണ്‍ ചക്രവർത്തി 5 വിക്കറ്റ് വീഴ്ത്തി തിളങ്ങി.

Advertisements

Hot Topics

Related Articles