ന്യൂസ് ഡെസ്ക് : കഴിഞ്ഞ ദിവസം ഇഷാൻ കിഷനെയും ശ്രേയസ് അയ്യറിനെയും ബി സി സി ഐ കേന്ദ്ര കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകാത്തത് ആണ് ബി സി സി ഐ ഇവർക്കെതിരെ ഈ കടുത്ത നടപടിയെടുക്കാൻ കാരണം.എന്നാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത ഹാർദിക് പാണ്ഡ്യക്ക് എതിരെ ഒരു നടപടിയും ഉണ്ടായതുമില്ല. ഇതിനെ ചോദ്യം ചെയ്ത് ഇപ്പോള്‍ ഇർഫാൻ പത്താൻ എത്തിയിരിക്കുകയാണ്.
റെഡ് ബോള്‍ കളിക്കാൻ തയ്യാറാകാത്ത ഹാർദിക് പാണ്ഡ്യയും അവരെ പോലുള്ള താരങ്ങളും ഇന്ത്യൻ മത്സരങ്ങള്‍ ഇല്ലാത്തപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമോ എന്ന് ബി സി സി ഐ വ്യക്തമാക്കണം എന്ന് ഇർഫാൻ പറഞ്ഞു. എല്ലാവർക്കും ഈ നിയമം ബാധകമല്ല എങ്കില്‍ ഇന്ത്യൻ ക്രിക്കറ്റ് ആഗ്രഹിക്കുന്ന ഫലം അവർക്ക് ഈ നടപടികള്‍ കൊണ്ട് കിട്ടില്ല എന്നും ഇർഫാൻ ട്വിറ്ററില്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇഷൻ കിഷനും ശ്രേയസ് അയ്യറും ടാലന്റുള്ള താരങ്ങളാണ് അവർ തിരികെവരും എന്നും ഇർഫാൻ പറഞ്ഞു.