ഡല്‍ഹി ക്യാപിറ്റല്‍സിന്ന് തിരിച്ചടി; ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി ബ്രൂക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറി

ദില്ലി: ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി ബ്രൂക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറി. കരിയറിലെ തിരക്കേറിയ ഘട്ടത്തില്‍ റീചാർജ് ചെയ്യാൻ സമയം വേണമെന്ന് വ്യക്തമാക്കിയാണ് ബ്രൂക്ക് പിന്‍മാറിയത്. താരലേലത്തില്‍ 6.25 കോടി രൂപ്ക്കാണ് ഡല്‍ഹി ബ്രൂക്കിനെ സ്വന്തമാക്കിയത്. ബ്രൂക്ക് കളിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് , ബിസിസിഐയെ അറിയിച്ചു.

Advertisements

ജോസ് ബട്‌ലർക്ക് പകരമായി ബ്രൂക്കിനെ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീം നായകനായി നിയമിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പിന്മാറ്റം. ഇതോടെ ഐപിഎലിലെ പുതിയ നിയമപ്രകാരം ബ്രൂക്കിന് രണ്ട് വർഷത്തേക്ക് ലീഗില്‍ നിന്ന് വിലക്ക് വരും. കഴിഞ്ഞ സീസണ്‍ തുടങ്ങുന്നതിന് 10 ദിവസം മുൻപ് മുത്തശ്ശിയുടെ നിര്യാണത്തെത്തുടര്‍ന്ന് ബ്രൂക്ക് പിന്മാറിയിരുന്നു.

Hot Topics

Related Articles