കൊച്ചി : കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ ഹരിയാണ് കേന്ദ്രത്തിന് കത്ത് അയച്ചത്.
Advertisements
ലഹരി മാഫിയയുടെ സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം. സമീപ കാലത്തെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേരളം ലഹരി മാഫിയയുടെ പിടിയിലാകുകയാണെന്നും ഇടപെടല്‍ വേണമെന്നുമാണ് കത്തിലെ ആവശ്യം.