കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റി തന്റെ രാജി അംഗീകരിച്ചുവെന്ന് നടൻ ഹരീഷ് പേരടി. രാജി അംഗീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചവെന്ന് നടൻ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആണ് ഹരീഷ് പേരടി ഇക്കാര്യം അറിയിച്ചത്. രാജി അംഗീകരിച്ചതിൽ അമ്മയോട് നടൻ നന്ദി അറിയിക്കുകയും ചെയ്തു.
ബലാൽസംഗ കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരായ നടപടിയിലെ സംഘടനയുടെ മെല്ലെപ്പോക്കിന് പിന്നാലെയാണ് അമ്മയിൽ നിന്നും രാജിവയ്ക്കുകയാണെന്ന് ഹരീഷ് പേരടി അറിയിച്ചത്. ‘A.M.M.A യുടെ പ്രിയപ്പെട്ട പ്രസിഡൻറ്, സെക്രട്ടറി മറ്റ് അംഗങ്ങളെ, പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീവിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം’ എന്നാണ് രാജി അറിയിച്ചു കൊണ്ട് ഹരീഷ്പേരടി കുറിച്ചത്.