അരങ്ങേറ്റത്തിൻ്റെ നാണക്കേടിന് ഇടയിലും തിരിച്ചടിച്ച് ഹർഷിത് : ഇംഗ്ലണ്ടിനെതിരെ റാണയുടെ തിരിച്ച് വരവ്

നാഗ്പുർ: ഏകദിനത്തില്‍ അരങ്ങേറ്റം നടത്തിയ ഹർഷിത് റാണയ്ക്ക് ആദ്യം നാണക്കേടിന്റെ റെക്കോർഡ്. പിന്നാലെ ശക്തമായി തിരിച്ചടിച്ച്‌ ഒറ്റ ഓവറില്‍ രണ്ട് ഇംഗ്ലീഷ് ബാറ്റർമാരെ മടക്കി തിരിച്ചു വരവ്.അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മോശം ബൗളിങിന്റെ നാണക്കേടാണ് താരത്തിന്റെ പേരിലായത്. നാണക്കേടിന്റെ റെക്കോർഡുണ്ടെങ്കിലും അരങ്ങേറ്റം താരം അവിസ്മരണീയമാക്കി. മത്സരത്തില്‍ ഹർഷിത് റാണ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. റാണ എറിഞ്ഞ ആറാം ഓവറില്‍ പിറന്നത് 26 റണ്‍സാണ്. മൂന്ന് സിക്സും രണ്ട് ഫോറും സഹിതം ഇംഗ്ലണ്ട് ഓപ്പണർ ഫില്‍ സാള്‍‌ട്ടാണ് റാണയെ തലങ്ങും വിലങ്ങും പറത്തിയത്. ഒറ്റ ഓവറില്‍ താരം വഴങ്ങിയത് 26 റണ്‍സ്. തുടക്കത്തില്‍ റാണയുടെ ഓവർ സാള്‍ട്ട് മെയ്ഡനാക്കിയിരുന്നു. ഇതിന്റെ കുറവ് താരം ആറാം ഓവറില്‍ തീർക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles