ചെന്നൈ : സിനിമാ ആസ്വാദകരുടെ പ്രിയപെട്ടതാരം ഹൻസിക മോട് വാനിയ്ക്ക് മാംഗല്യം. ബാലതാരമായി ടെലിവിഷൻ പ്രക്ഷകർക്ക് മുന്നിൽ എത്തിയ നടി ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യം ഉള്ളവരിൽ ഒരാളാണ്. ഹൻസികയുടെ വിവാഹത്തെ സംബന്ധിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഡിസംബറിലാണ് താരത്തിന്റെ വിവാഹം നടക്കുക.
ജയ്പൂരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരമാണ് വിവാഹ വേദിയാകുന്നത്. തികച്ചും രാജകീയമായാവും വിവാഹം. എന്നാൽ വരന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.ആരാധകർ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ഇതിന് പുറമെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ കൊട്ടാരത്തിൽ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേശമുദുരു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഹൻസിക ചലചിത്ര രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. തുടർന്ന് ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. എന്നാൽ പ്രേക്ഷക ശ്രദ്ധ നേടിയത് ഹിമേഷ് രേഷാമിയ നായകനായി എത്തിയ ആപ്ക സുരൂർ എന്ന ചിത്രത്തിലൂടെയാണ്. ശേഷം 2008 ൽ കന്നടയിലും ഹൻസിക നായികയായി അഭിനയിച്ചിട്ടുണ്ട്.