ഹസ്നക്ക് അഡ്മിഷന് വഴിയൊരുങ്ങുന്നു; പ്ലസ് വൺ സീറ്റ്‌ നൽകാമെന്ന് ഫറോക്ക് ഹയർസെക്കണ്ടറി സ്കൂൾ

കോഴിക്കോട്: ഫുള്‍ എ പ്ലസ് നേടിയിട്ടും പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതിരുന്ന കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹസ്നക്ക് അഡ്മിഷന് വഴിയൊരുങ്ങുന്നു. സയൻസ് സീറ്റ് നല്‍കാമെന്ന് ഫറോക്ക് ഹയർസെക്കണ്ടറി സ്കൂളില്‍ നിന്നും അറിയിച്ചു. 10 സ്കൂളുകളില്‍ ഹസ്ന അപേക്ഷ നല്‍കിയിരുന്നു. എന്നിട്ടും പ്ലസ് വണ്‍ സീറ്റായില്ല. ചാലപ്പുറം ഗണപത് ഹയർസെക്കൻഡറി സ്കൂളില്‍ നിന്നും മികച്ച വിജയം നേടിയാണ് ഹസ്ന പുറത്തിറങ്ങിയത്. സാമ്പത്തിക ബാധ്യത കാരണം ബദല്‍ മാർഗ്ഗങ്ങള്‍ തേടാൻ കഴിയില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Advertisements

Hot Topics

Related Articles