ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേല്‍; കൊലപ്പെടുത്തിയത് ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ വ്യോമാക്രമണത്തിൽ

ടെല്‍ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തില്‍ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശവാദം. ഇസ്രയേല്‍ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള സെക്രട്ടറി ജനറലാണ് ഹസൻ നസ്റല്ല. ലെബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തത് ഹസൻ നസ്റല്ലയാണ്.

Advertisements

അബ്ബാസ്-അല്‍-മുസാവി കൊല്ലപ്പെട്ടപ്പോള്‍ 1992ല്‍ 32 ആം വയസില്‍ നേതൃത്വം ഏറ്റെടുത്താണ് ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് ഷെയിഖ് ഹസൻ നസ്റല്ല എത്തിയത്. ഇറാൻ പിന്തുണയോടെയാണ് ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങള്‍. 18 വർഷമായി ഇസ്രയേല്‍ ഹസൻ നസ്റല്ലയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. പുറത്ത് വന്ന റിപ്പോർട്ട് ശരിയെങ്കില്‍ ഇറാൻ പിന്തുണയോടെ ഹിസ്ബുല്ല- ഇസ്രയേല്‍ നേർക്കുനേർ പോരാട്ടത്തിലേക്ക് പുതിയ സംഭവവികാസങ്ങള്‍ നയിക്കാനും സാധ്യതയുണ്ട്. എന്നാല്‍ വിവരം ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.

Hot Topics

Related Articles