‘എ നൈറ്റ് ഓഫ് ദ് സെവൻ കിംഗ്‌ഡംസ്; ദി ഹെഡ്ജ് നൈറ്റ്’: ഹൗസ് ഓഫ് ദി ഡ്രാഗണിന് ശേഷം പുതിയ പ്രീക്വൽ പ്രഖ്യാപിച്ച് എച്ച്.ബി.ഒ

ഹൗസ് ഓഫ് ദി ഡ്രാഗണിന് ശേഷം പുതിയ പ്രീക്വൽ പ്രഖ്യാപിച്ച് എച്ച്.ബി.ഒ ഗെയിം ഓഫ് ത്രോൺസ്. ‘എ നൈറ്റ് ഓഫ് ദ് സെവൻ കിംഗ്‌ഡംസ്; ദി ഹെഡ്ജ് നൈറ്റ്’ എന്നാണ് പുതിയ സീരീസിന്റെ പേർ.

Advertisements

ജോർജ്. ആർ.ആർ. മാർട്ടിന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥമാക്കി ചെയ്യുന്ന സീരീസ് ഗെയിം ഓഫ് ത്രോൺസിനും നൂറു വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥാസന്ദർഭങ്ങളാണ് അവതരിപ്പിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയൺ ത്രോൺ ടാർഗേറിയൻ ലൈനിന്റെ തന്നെ കയ്യിലിരിക്കുന്ന കാലത്ത്, സർ ഡങ്കൻ ദി ടോളിന്റെയും ഏഗോൺ ടാർഗേറിയന്റേയും കഥയാണ് സീരിസിന്റെ കഥാപാശ്ചാത്തലമെന്നും എച്ച്.ബി.ഒ പുറത്തുവിട്ട വാർത്തയിൽ പറയുന്നു.

ഡങ്ക് ആൻഡ് എഗ്ഗ് എന്ന പേരിൽ ജോർജ് ആർ ആർ മാർട്ടിൻ എഴുതിയ നോവൽ ശ്രേണിയിലെ ആദ്യത്തെ നോവൽ ആയിരുന്നു ദി ഹെഡ്ജ് നൈറ്റ്. ദി സ്വോൺ സ്വോഡ്, ദി മിസ്റ്ററി നൈറ്റ് എന്നീ പേരുകളിൽ പിന്നീട് ഇറങ്ങിയ നോവലുകളെ ചേർത്ത് എ നൈറ്റ് ഓഫ് ദി സെവൻ കിംഗ്‌ഡംസ് എന്ന പേരിൽ നോവൽ ശ്രേണിയായി പ്രസിദ്ധീകരിക്കുകയായിരുന്നു.

ജോർജ്. ആർ.ആർ. മാർട്ടിൻ തന്നെയാണ് സീരീസ് എഴുതുന്നത്. മാർട്ടിനും, ഇറ പാർക്കറുമാണ് എക്സിക്ക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

Hot Topics

Related Articles