ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് ഇനി മുതൽ എച്ച്ബിഓ കണ്ടൻ്റുകള്‍ ലഭ്യമാകില്ല. ഗെയിം ഓഫ് ത്രോണ്‍സ്, ഹൗസ് ഓഫ് ദ ഡ്രാഗണ്‍, യൂഫോറിയ, ലാസ്റ്റ് ഓഫ് അസ് തുടങ്ങി ജനപ്രിയ എച്ച്ബിഓ സീരീസുകള്‍ ഇനി ഇന്ത്യയിൽ കാണാൻ സാധിക്കില്ല.
കഴിഞ്ഞ മാസമാണ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ നിന്ന് എച്ച്ബിഓ കണ്ടെൻ്റുകള് നീക്കം ചെയ്യും എന്ന അറിയിപ്പ് വന്നത്. മാര്‍ച്ച് 31 ആയിരുന്നു അവസാന ദിനം. ഇന്ത്യക്ക് പുറത്ത് മുന്‍പ് തന്നെ എച്ച്ബിഒ അവരുടെ സ്വന്തം ഓടിടി പ്ലാറ്റ്ഫോമായ എച്ച്ബിഓ മാക്സിലേക്ക് കണ്ടൻ്റുകള്‍ മാറ്റിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഇന്ത്യയില്‍ ഇത് ലഭ്യമല്ലാത്തിനാലായിരുന്നു ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് കണ്ടൻ്റുകള്‍ ലഭ്യമായിരുന്നത്. കണ്ടൻ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തതിനെ തുടര്‍ന്ന് എച്ച്ബിഓ മാക്സ് ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
HBO കണ്ടൻ്റുകള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ട്രോളുകളുടെ രൂപത്തില്‍ ഉയരുന്നുണ്ട്.