കളമശ്ശേരിയിൽ കൂടുതൽ മഞ്ഞപ്പിത്ത കേസുകൾ; ഒരാഴ്ചയ്ക്കിടെ 28 പേർക്ക് രോഗബാധ; 10 പേർ ചികിത്സയിൽ

കൊച്ചി : കളമശ്ശേരിയില്‍ കൂടുതല്‍ പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ 28 കേസുകളാണ് സ്ഥിരീകരിച്ചത്. 10 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പ്രതിരോധ ബോധവല്‍ക്കരണ നടപടികള്‍ നഗരസഭ ഊർജിതമാക്കി. ജില്ലയിലെ കുടിവെള്ള സ്രോതസുകളിലെ പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. അതേ സമയം, എറണാകുളം വേങ്ങൂർ ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്ത രോഗം വ്യാപിക്കുകയാണ്. പ്രദേശവാസികള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisements

രോഗലക്ഷണങ്ങളുളളവരെ ചികിത്സ നല്‍കി നിരീക്ഷണത്തിലാക്കി കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങളിലാണ് ആരോഗ്യവകുപ്പ്. എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്ത വ്യാപനത്തില്‍ കുറ്റക്കാർക്കെതിരെ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് എറണാകുളം ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. ചികിത്സയിലുള്ളവർക്ക് നഷ്ടപരിഹാരം നല്‍കുന്നത് ശുപാർശ ചെയ്തുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. ഇക്കാര്യത്തില്‍ സംസ്ഥാന സർക്കാർ ഉടൻ നടപടിയെടുക്കുമെന്നും എൻ എസ് കെ ഉമേഷ് ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.