കണ്ണൂർ: കണ്ണൂർ താളിക്കാവില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശികളായ മുഹമ്മദ് മഷൂദ് (28), മുഹമ്മദ് ആസാദ് (27) എന്നിവരെയാണ് കണ്ണൂർ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഇവരില്‍ നിന്ന് 207.84 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു.
Advertisements
സർക്കിള്‍ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടി യുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ഷിജു മോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബു കെസി, അബ്ദുള്‍ നാസർ ആർപി, സിവില്‍ എക്സൈസ് ഓഫീസർമാരായ ഷാൻ ടികെ, ഗണേഷ് ബാബു പിവി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ സോള്‍ ദേവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.