കോഴിക്കോട് : അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊടുവള്ളി ബി ആർ സി യിലെ പരിശീലകയും കൊടുവള്ളി ജി എല്‍ പി സ്കൂളിലെ അധ്യാപികയുമായ ഷബീല (33) ആണ് മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്ബോഴാണ് കുഴഞ്ഞുവീണത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Advertisements