സഹകരണ ജനാധിപത്യവേദിയുടെ ഹെഡ് പോസ്റ്റ് ഓഫിസ് ധർണ ഡിസംബർ മൂന്നിന്

കോട്ടയം: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റേയും, റിസർവ് ബാങ്കിന്റേയും നടപടികൾക്കെതിരെ സഹകരണ ജനാധിപതൃവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ മൂന്ന് വെള്ളിയാഴ്ച കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തും. രാവിലെ 10.30 ന് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തുന്ന ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും, റിസർവ് ബാങ്കിന്റെയും തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് ധർണ നടത്തുന്നതെന്നു ജോഷി ഫിലിപ്പ് അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.