കൊച്ചി: സംസ്ഥാനത്ത് തലച്ചുമട് നിരോധിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. തലച്ചുമട് മാനുഷിക വിരുദ്ധമാണ്. ഇത് തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. യന്ത്രങ്ങള്‍ ഇല്ലാത്ത കാലത്തെ രീതി ഇനിയും തുടരരുത്. മറ്റ് രാജ്യങ്ങളില്‍ തലച്ചുമട് നടക്കില്ല.ചുമട്ട് തൊഴിലാളികള്‍ അങ്ങനെത്തന്നെ തുടരണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നതായും അതിനു പിന്നില്‍ സ്വാര്‍ഥ താത്പര്യങ്ങളാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. നോക്കുകൂലിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്ത് നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ കേസ് എടുത്ത് നിയമനടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ലോകത്ത് കേട്ടുകേള്‍വിപോലും ഇല്ലാത്ത സമ്പ്രദായങ്ങളാണ് കേരളത്തില്‍ ഉള്ളത്. ട്രേഡ് യൂണിയനുകളുടെ ഭീകരവാദത്തിന് തടയിടണം. നോക്കുകൂലി വാങ്ങുന്നതിനെ പിടിച്ചുപറിയായി കണക്കാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.