കോട്ടയം : സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഓഫീസ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുവാൻ തയ്യാറാവണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രിയുടെ ഓഫീസ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയാൽ മാത്രമേ സാധാരണക്കാരായ രോഗികൾക്ക് മെഡിക്കൽ കോളേജിലെ എല്ലാ സൗകര്യങ്ങളും ലഭ്യമാവുകയുള്ളു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിൽ തുറക്കാത്ത ലിഫ്റ്റുകൾ തുറന്നതായും , കൂടുതൽ രോഗികളെ വിട്ടയച്ചതായും , ആശുപത്രിയും പരിസരവും വൃത്തിയാക്കിയതായും ജാഗ്രത ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്ത വാർത്തയോട് പ്രതികരിക്കുകയായിരുന്നു ലിജിൻ ലാൽ.
ആരോഗ്യവകുപ്പ് മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഇന്നേവരെ തുറക്കാത്ത ലിഫ്റ്റുകൾ തുറക്കപ്പെടുകയും വാർഡുകൾ ഉൾപ്പെടെ ആശുപത്രി പരിസരം വളരെ വൃത്തിയായി ഇടുകയും ചെയ്ത കാഴ്ചയാണ് നമുക്ക് കാണുവാൻ സാധിച്ചത്. രോഗികൾക്ക് കിടക്കാൻ പോലും സ്ഥലമില്ലായിരുന്നു വാർഡുകളിലെ നിരവധി രോഗികൾക്ക് ഡിസ്ചാർജ് കൊടുത്തു വിട്ട് വാർഡുകൾ എല്ലാം തന്നെ വളരെ വൃത്തിയായി ആരോഗ്യമന്ത്രിക്ക് കാണുവാനായി ഒരുക്കി വെച്ചിരിക്കുന്ന കാഴ്ചയാണ് സാധാരക്കാരായ രോഗികൾക്ക് കാണുവാൻ സാധിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഗികളുടെ മുമ്പിൽ കാണിച്ച ഈ പ്രഹസനം കണക്കിന് സാധാരണ രോഗികളുള്ള വെല്ലുവിളിയാണെന്നും അത് കൊണ്ട് തന്നെ രോഗികൾക്ക് സേവനം ലഭിക്കണമെങ്കിൽ ആരോഗ്യമന്ത്രി സ്ഥിരമായി ഒരു ഓഫീസ് കോട്ടയം തുടങ്ങാൻ ശ്രമിക്കണം. അല്ലാത്തപക്ഷം ജില്ലയിലെ സിപിഎം ഉം മന്ത്രിയുമെല്ലാം അവരുടെ ഭരണം മികവ് കൊണ്ട് മെഡിക്കൽ കോളേജിനെ പടുകുഴിയിലേക്ക് തള്ളിയിടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.