തിരുവല്ല: പൊതു ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ രാജ്യത്തിന് അഭിമാനകരമാണെന്നു മാത്യു റ്റി തോമസ് എം എൽ എ പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സംഭാവന ലോകോത്തര
മായിരുന്നുവെന്നും അദ്ദേഹം
പറഞ്ഞു.
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ചുമതലയിൽ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷ ആയി. എ ഐ ബിഈഎ സംസ്ഥാന ജനറൽ സെക്രട്ടറി സി ഡി ജോസൻ താക്കോൽദാനം നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനിയൻ മാത്യു, കുഞ്ഞുകോശി പോൾ ,ലൈല അലക്സാണ്ടർ,ഡോ.സിനിഷ്.പി.ജോയി, സി.എൻ.മോഹൻ, ഷാജി ജോണ്, ജോണ് മത്തായി, പി.വി.പ്രസാദ്, ഡോ മാത്യു മാറേറ്റ് എന്നിവർ പ്രസംഗിച്ചു. എ കെ ജി പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ബിനു വർഗീസ്, സെക്രട്ടറി കെ.എം.എബ്രഹാം, എച്ച് എം സി അംഗങ്ങൾ കെ.കെ.സുകുമാരൻ, രാജൻ ഈപ്പൻ,പി.കെ.രാജശേഖരൻ നായർ, ജോസഫ് ഇമ്മാനുവേൽ,എം.എച്ച്.അൻസാരി, സാംകുട്ടി പാലക്കമണ്ണിൽഎ ഐ ബി ഈ എ ഭാരവാഹികളായ ടി.എസ് ഉദയൻ,ഹരിശങ്കർ കർത്ത,പൊന്നപ്പൻ, സോമൻ , മുത്തു തുടങ്ങിയവർ സംബന്ധിച്ചു.