രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം; അനാസ്ഥയിൽ ഉടൻ അന്വേഷണം; നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷിച്ച്‌ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് ആരോഗ്യമന്ത്രി നിർദ്ദേശം നിര്‍ദേശം നല്‍കിയത്. കേടായ ലിഫ്റ്റിനുള്ളില്‍ ഒന്നര ദിവസമാണ് രോഗി കുടുങ്ങിക്കിടന്നത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഒപി ടിക്കറ്റ് എടുക്കുന്നതിന് മെഡിക്കല്‍ കോളേജിലെത്തിയ നിയമസഭയിലെ താല്‍ക്കാലിക ജീവനക്കാരനായ രവീന്ദ്രൻ നായർ ലിഫ്റ്റില്‍ കുരുങ്ങിയത്.

Advertisements

ഒന്നരദിവസത്തോളം രവീന്ദ്രൻ നായർക്ക് മലമൂത്രവിസർജനത്തില്‍ കിടക്കേണ്ടി വന്നു. ഓർത്തോ ഓപിയിലെ 11 ആം നമ്പർ ലിഫ്റ്റിലായിരുന്നു രവീന്ദ്രൻ നായർ കയറിയത്. ലിഫ്റ്റ് പെട്ടെന്ന് ഇടിച്ച്‌ നില്‍ക്കുകയായിരുന്നുവെന്നും അലാറം പലവട്ടം അടിച്ച്‌ നോക്കിയിട്ടും ഫലമുണ്ടായില്ലെന്നും രവീന്ദ്രൻ പറഞ്ഞു. ലിഫ്റ്റ് പകുതിയില്‍ വെച്ച്‌ നിന്ന് പോയിട്ടും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലും അധികൃതർ ശ്രമിച്ചില്ലെന്നും ഗുരുതര അനാസ്ഥയുണ്ടായെന്നും മകൻ ഹരിശങ്കർ പറഞ്ഞു. ആരെങ്കിലും കുടുങ്ങിയാല്‍ പുറത്തേക്ക് അറിയിക്കാനുളള അടക്കം സജീകരണങ്ങളൊന്നും ലിഫ്റ്റില്‍ ഉണ്ടായിരുന്നില്ലെന്ന് ഹരിശങ്കർ പറയുന്നു.

Hot Topics

Related Articles