തിരുവനന്തപുരം : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസിന് പരാതി നൽകി. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്സാപ്പ് വഴിയാണ് ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടർക്ക് മെസേജ് വന്നത്.
Advertisements
താനൊരു ക്രൂഷ്യൽ മീറ്റിംഗിലാണെന്നും സംസാരിക്കാൻ പറ്റില്ലെന്നും പറഞ്ഞാണ് വാട്സാപ്പ് മെസേജ് വന്നത്. തുടർന്ന് തനിക്കൊരു സഹായം വേണമെന്നും ആമസോൺ പേ ഗിഫ്റ്റ് പരിചയമുണ്ടോന്നും ചോദിച്ചു. ഇതോടെ ഡോക്ടറിന് സംശയം തോന്നി മന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. തുടർന്ന് മന്ത്രിയുടെ ഓഫീസ് പരാതി നൽകുകയായിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.