കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്: സംസ്ഥാനത്തെ പ്രഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

തിരുവനന്തപുരം: നാളെ മുതൽ ശനിയാഴ്ച വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മറ്റന്നാൾ മുതൽ വെള്ളിവരെ കൈറ്റ് വിക്ടേഴ്സിൽ ഡിജിറ്റൽ ക്ലാസുകൾ ഉണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മൂന്ന് ദിവസങ്ങളിലും ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ശനിയാഴ്ചക്ക് ശേഷമുള്ള ടൈംടേബിൾ പിന്നീട് അറിയിക്കും.

Advertisements

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Hot Topics

Related Articles