മഴ ആഞ്ഞു പെയ്യുമെന്ന് ആശങ്ക: പ്രളയ രക്ഷാപ്രവർത്തനത്തിനായി മത്സ്യബന്ധന വള്ളങ്ങൾ കോട്ടയം ജില്ലയിലെത്തി

കോട്ടയം: മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ പ്രളയ രക്ഷാപ്രവർത്തനത്തിനായി കോട്ടയം ജില്ലയിൽ മത്സ്യബന്ധന വള്ളങ്ങളെത്തി. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് രക്ഷാ പ്രവർത്തനങ്ങൾക്കായി മൂന്നു മത്സ്യബന്ധന വള്ളങ്ങൾ കോട്ടയം ജില്ലയിൽ എത്തിച്ചത്.

Advertisements

രക്ഷാപ്രവർത്തനത്തിനായി 11മത്സ്യത്തൊഴിലാളികളും എത്തി. ചങ്ങനാശേരി മുനിസിപ്പൽ ഗ്രൗണ്ടിലാണ് വള്ളങ്ങൾ ലോറിയിൽ എത്തിച്ചത്. സഹകരണ – രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഫിഷറീസ് മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട് ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്ന് ഫിഷറീസ് വകുപ്പു മുഖേനയാണ് വള്ളവും മത്സ്യത്തൊഴിലാളികളെയും എത്തിച്ചത്.

Hot Topics

Related Articles