കോട്ടയം: കൊടുംവേനലിൽ ആശ്വാസമായി മഴയെത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ശരിവച്ചാണ് ശനിയാഴ്ച മഴയെത്തിയത്. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വൈകിട്ട് ആറു മണി മുതലാണ് നല്ല മഴ പെയ്യുന്നത്. ബുധനാഴ്ച ഉച്ച മുതൽ തന്നെ പല സ്ഥലങ്ങളിലും മഴയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. വൈകിട്ട് ആറു മണിയോടെ കല്ലറ ഭാഗത്താണ് ആദ്യം മഴയുണ്ടായത്. പിന്നീട്, പല സ്ഥലങ്ങളിലും നേരിയ തോതിൽ ഇടിയും മിന്നലും ഉണ്ടായിരുന്നു.
കല്ലറയിൽ പെയ്ത മഴ പിന്നീട്, മൂലേടത്തും, മാങ്ങാനത്തും കോട്ടയം നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും വിരുന്ന് എത്തിയിട്ടുണ്ട്. ഇത്തരത്തിൽ മഴ പെയ്യുന്നത് കൊടും വേനലിന് ഇപ്പോൾ നേരിയ ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ പൊള്ളും വെയിൽ എത്തിയപ്പോൾ കോട്ടയം ജില്ല മുഴുവൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ഒരു മഴയ്ക്കായി. ഈ മഴയാണ് ഇപ്പോൾ ആശ്വാസക്കാറ്റ് വീശി എത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിൽ ന്യൂനമർദത്തെ തുടർന്ന് വേനൽ മഴ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദം ശരിവയ്ക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.