പുതുപ്പള്ളി : പുതുപ്പള്ളി പഞ്ചായത്തിലെ പാടശേഖരങ്ങൾ വേനൽമഴ മൂലമുള്ള വെള്ളപ്പൊക്ക ഭീഷണിയിൽ . മഴ കനത്തതോടെ കൃഷിയിടങ്ങൾ വെള്ളമുയർന്ന് നാശത്തിന്റെ വക്കിലാണ്. പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തമ്മ തോമസ്, ശാന്തമ്മ ഫിലിപ്പോസ്, പഞ്ചായത്ത് അംഗങ്ങളായ സി എസ് സുധൻ, ജിനു വി കുമാർ കൃഷി ഓഫീസർ കെ എസ് രമ്യ എന്നിവർ കൃഷിയിടം സന്ദർശിച്ചു. പഞ്ചായത്തിലെ നെല്ല്, പച്ചക്കറി, കിഴങ്ങു വർഗ വിളകൾ എന്നിവ വെള്ളത്തിനടിയിലായതു മൂലം വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
Advertisements