മൂന്ന് കുടുംബങ്ങൾക്ക് ചെറു കൈതാങ്ങായി എമർജിങ് വൈക്കത്തുകാർ; കൂട്ടയ്മയിലെ അംഗങ്ങൾ ചേർന്ന് സമാഹരിച്ച ഒന്നര ലക്ഷത്തിലധികം രൂപ

വൈക്കം : ആരോഗ്യ രംഗത്തെ ദുർബലരെ സഹായിക്കുവാനും പൊതു സാമൂഹ്യ , കല സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ എമർജിങ് വൈക്കത്തുകാർ ഇത്തവണ ഒത്തു ചേർന്നപ്പോൾ മൂന്ന് കുടുംബങ്ങൾക്കാണ് ചികിത്സാ സഹായമായി ഒരു ലക്ഷത്തി അൻപത്തി അയ്യായിരം രൂപ സഹായമായി നൽകിയത്. വൈക്കം ഉദയനാപുരത്ത് വിശാലക്കും, വൈക്കത്തെ നാടകകൃത്ത്,കവി തുടങ്ങി കലാ സാംസ്‌കാരിക രംഗത്തെ പ്രധാന വ്യക്തിത്വമായ വൈക്കം ഭാസിയാശാൻ,ടിവി പുരം ചെമ്മനത്തുകര ഭാഗത്തെ കരൾ രോഗ ബാധിതനായ കരൾമാറ്റ ശസ്ത്രക്രിയക്ക് കാത്തിരിക്കുന്ന ടോമി എന്നിവർക്കാണ് ചികിത്സാ സഹായമായി ഈ തുക കൈമാറിയത്.എമർജിങ് വൈക്കത്തുകാർ ചീഫ് അഡ്മിൻ അഡ്വ.എ മനാഫ്,അഡ്മിന്മാരായ അഗിൻ ഗോപിനാഥ്, സഹർ സമീർ,അഭിലാഷ് രഘുനാഥൻ,വൈക്കം ഭാസി ഗ്രൂപ്പ് അംഗങ്ങളായ മജു ഐശ്വര്യ, എ. എസ് മനോജ്,സോണി സണ്ണി,അഡ്വ.എ സനീഷ് കുമാർ, സിനാജ് .എം, സാംജി ടി വി പുരം തുടങ്ങിയവർ ചേർന്ന് അർഹരായ കുടുംബങ്ങളുടെ വീട്ടിൽ എത്തിയാണ് തുക കൈമാറിയത്.

Advertisements

ഈ കാര്യത്തിലേക്ക് സമയബന്ധിതമായി തുക നൽകി സഹകരിച്ച മുഴുവൻ ഗ്രൂപ്പ് അംഗങ്ങൾക്കും ഹൃദ്യമായ നന്ദിയും സ്‌നേഹവും പങ്കു വയ്ക്കുന്നു.തുക വാഗ്‌ദാനവും സമാഹരണവും ഒരാഴ്ച്ച കൊണ്ട് പൂർത്തീകരിക്കാനായി എന്നത് ഗ്രൂപ്പിന്റെ കെട്ടുറപ്പിന്റെ വലിയ ഒരു അംഗീകാരമാണ്.

Hot Topics

Related Articles