കൊച്ചി: ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപുള്ള കരാറില്‍ പറയാത്ത കാര്യങ്ങള്‍ ചിത്രീകരണ വേളയില്‍ അഭിനേത്രികള്‍ക്ക് ചെയ്യേണ്ടി വരുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 170മത്തെ പേജിലെ 328മത്തെ പാരഗ്രാഫിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. പ്രതിഫലം അടക്കമുള്ള കാര്യങ്ങള്‍ കരാറില്‍ പറയാറില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.
നഗ്നത എത്രത്തോളം പ്രദർശിപ്പിക്കണം എന്ന കാര്യം സംബന്ധിച്ച ഒരു മുന്നറിയിപ്പും കരാറില്‍ ലഭിച്ചിട്ടില്ലെന്നാണ് ഒരു നടി ഹേമ കമ്മിറ്റിയോട് പറഞ്ഞിരിക്കുന്നത്. വളരെ കുറച്ച് ശരീര ഭാഗങ്ങള്‍ മാത്രമെ കാണിക്കൂ എന്ന് പറഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ച ശേഷം അണിയറക്കാർ കൂടുതല്‍ ശരീര ഭാഗങ്ങള്‍ കാണിക്കാൻ ആവശ്യപ്പെടുന്നു. ചിത്രീകരണം തുടങ്ങുമ്പോള്‍ ലിപ് ലോക്ക് സീനുകളില്‍ വരെ അഭിനയിക്കാൻ ആവശ്യപ്പെടുന്നുവെന്നും ഈ നടി വെളിപ്പെടുത്തിയിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുറക് വശമെ കാണിക്കൂ എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ കരാറില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടു. ഒടുവില്‍ ഷൂട്ടിംഗ് അവസാനിപ്പിച്ച് സെറ്റില്‍ നിന്നും പുറത്തേക്ക് പേകേണ്ട അവസ്ഥയാണ് നടിയ്ക്ക് ഉണ്ടായിട്ടുള്ളത്. ലൈംഗികമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് പ്രമുഖര്‍ ഉള്‍പ്പടെ ആവശ്യപ്പെട്ടതായി കമ്മിറ്റിക്ക് മുന്നില്‍ നിരവധി വനിതകള്‍ മൊഴി നല്‍കിയിട്ടുണ്ട്. മലയാള സിനിമയില്‍ ലൈംഗിക ചൂഷണം വ്യാപകമാണെന്നും നടിമാര്‍ മൊഴി നല്‍കിയത് ഭീതിയോടെ ആണെന്നും റിപ്പോർട്ടില്‍ പറയുന്നു.