ഹെറോയിനും പിസ്റ്റളുമായി വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ പാക് ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി ബിഎസ്‌എഫ്; കൂടുതല്‍ ഇടങ്ങളില്‍ പരിശോധന തുടരുന്നു

ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂരില്‍ അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി അതിർത്തി രക്ഷാസേന. ഹെറോയിനും പിസ്റ്റളുമാണ് ഈ ഡ്രോണില്‍ ഉണ്ടായിരുന്നത്. ചൈനീസ് നിർമ്മിതമായ ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോണാണ് വെടിവച്ചു വീഴ്‌ത്തിയത്. 500 ഗ്രാം ഹെറോയിൻ, ഒരു പിസ്റ്റള്‍, മാഗസിൻ എന്നിവയാണ് ഇതില്‍ ഉണ്ടായിരുന്നതെന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Advertisements

” രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ പാകിസ്താൻ ഡ്രോണ്‍ പഞ്ചാബില്‍ വച്ച്‌ ബിഎസ്‌എഫ് ഉദ്യോഗസ്ഥർ തടഞ്ഞു. ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ട ഉടനെ ഉദ്യോഗസ്ഥർ ഇതിനെ വെടിവച്ചു വീഴ്‌ത്തുകയായിരുന്നുവെന്നും ബിഎസ്‌എഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഒരു ദിവസത്തില്‍ തുടർച്ചയായ രണ്ടാം തവണയാണ് ഇത്തരത്തില്‍ പാകിസ്താനില്‍ നിന്ന് ഡ്രോണ്‍ വഴി മയക്കുമരുന്നും ആയുധങ്ങളും കടത്താനുള്ള ശ്രമം തടയുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഡ്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മേഖലയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

Hot Topics

Related Articles