‘സ്വച്ഛ് ഭാരത്’ പരസ്യങ്ങളില്‍ മാത്രം; ഹരിദ്വാറിലെ മാലിന്യ വീഡിയോയ്ക്ക് പ്രതികരണവുമായി സോഷ്യല്‍ മീഡിയ

വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് അതാത് സമൂഹങ്ങളുടെയും ശുചിത്വം. പ്രത്യേകിച്ചും മഴക്കാലമായാല്‍ സാക്രമിക രോഗങ്ങളുടെ അതിവ്യാപനത്തെ തടയാന്‍ ഓരോ പ്രദേശവും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, നമ്മുടെ കൊച്ച്‌ കേരളത്തിലെ ചെറുതും വലുതുമായ നഗരങ്ങളിലെ ഓരോ മുക്കിലും മൂലയിലും മാലിന്യ നിക്ഷേപം കാണാം. ഓരോ പൌരനും അവനവന്‍റെ കടമ നിര്‍വഹിക്കാത്തപ്പോഴാണ് നഗരങ്ങളും ഗ്രാമങ്ങളും ഇത്തരത്തില്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നത്. പൌരന് മാത്രമല്ല. അതാത് ദേശത്തെ പ്രാദേശിക ഭരണകൂടത്തിനും ശുചിത്വത്തിന്‍റെ കാര്യത്തില്‍ ചില ഉത്തരവാദിത്വങ്ങളുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയാണ് ഇപ്പോള്‍ ശുചിത്വ വിഷയത്തിന് ആധാരം. @askbhupi എന്ന എക്സ് ഉപയോക്താവ് തന്‍റെ അക്കൌണ്ടിലൂടെ ഹരിദ്വാറിലെ ഒരു കടവില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച്‌ കൊണ്ട് ഇങ്ങനെ എഴുതി, ‘ഹരിദ്വാറിലെ ഹർ കി പാഡിയുടെ വീഡിയോ, ഇപ്പോള്‍ സർക്കാരിന് എല്ലാ ജോലികളും ചെയ്യാൻ കഴിയില്ല. അവർ കൊണ്ടു വന്ന പ്ലാസ്റ്റിക്ക് എടുത്ത് ചവറ്റുകുട്ടയില്‍ എറിയാൻ ആളുകള്‍ക്ക് ബോധമില്ലേ?’ എന്ന് വീഡിയോയില്‍ ഹരിദ്വാറിലെ ഹർ കി പാഡിയുടെ തീരത്തെ കടവില്‍ മുഴുവനും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഇതിനിടെയില്‍ നിന്ന് ഭക്തര്‍ കുളിക്കുകയും അലക്കുകയും ചെയ്യുന്നു.

Advertisements

ആര്‍ക്കും ഒരു പരാതിയും ഇല്ല. എല്ലാവരും വളരെ സ്വാഭാവികമായി പെരുമാറുന്നതും വീഡിയോയില്‍ കാണാം. മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ ഏതാണ്ട് ഇരുപതിനായിരത്തിന് അടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. ‘ഇവിടെ എത്തുന്നവരില്‍ കൂടുതലും സഞ്ചാരത്തിനായി എത്തുന്നവരാണ്. അല്ലാതെ വിശ്വാസത്തിന്‍റെ പേരില്‍വരുന്നവരല്ല.’ ഒരു കാഴ്ചക്കാരനെഴുതി. ‘ആളുകള്‍ക്ക് ഗംഗാ നദിയില്‍ വിശ്വാസമില്ല, അവരെല്ലാം ഇവിടെ വരുന്നത് കാണിക്കാൻ വേണ്ടിയാണ്. ഗംഗാ നദി കുളിക്കാൻ ശുദ്ധിയുള്ളതായിരിക്കണം, എന്നാല്‍ ഘട്ടുകളുടെ ശുചിത്വം ശ്രദ്ധിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. കപടനാട്യക്കാരെ ശിക്ഷിക്കണം.’ മറ്റൊരു കാഴ്ചക്കാരനെഴുതി. ‘സ്വച്ഛ് ഭാരത് പരസ്യങ്ങളില്‍ മാത്രം’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കുറിപ്പ്. ‘ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്. എന്നാല്‍ ശുചിത്വത്തിന്‍റെയും പൗരബോധത്തിന്‍റെയും കാര്യത്തില്‍ ഇന്ത്യക്കാരാണ് ഏറ്റവും മോശം.’ എന്ന് മറ്റൊരാള്‍ എഴുതി. മറ്റ് ചിലര്‍ സഞ്ചാരികള്‍ മാലിന്യങ്ങള്‍ ഉപേക്ഷിച്ചാല്‍ തന്നെ അത് സുരക്ഷിതമായി നശിപ്പിക്കാന്‍ ഇന്ത്യയിലെ തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമമായി പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.