തിരുവനന്തപുരത്ത് മോഷണ സംഘത്തിന്റെ ആക്രമണം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയും ഭര്‍ത്താവും മോഷ്ടാക്കളുടെ മര്‍ദനത്തിനിരയായി. കഴിഞ്ഞദിവസം രാത്രി കണ്ണനൂരിലാണ് സംഭവം നടന്നത്. നടുറോഡില്‍ നടന്ന ആക്രമണത്തില്‍ ആക്രമണത്തിനിരയാവരെ രക്ഷിക്കാനെത്തിയ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. മൂന്ന് ബൈക്കുകളിലായെത്തിയ സംഘം പണം അപഹരിച്ചു.
അതേസമയം മോഷണം നടന്നെന്ന ആരോപണം നിഷേധിച്ച് പൊലീസ്. നടന്നത് മദ്യപസംഘത്തിന്റെ അക്രമം. രാത്രിയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചെന്ന് വിവരം.ബൈക്കുകളിലെത്തിയത് നാലംഗ സംഘമാണെന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കേസെടുക്കാനാകുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. മറ്റൊരു സംഭവത്തില്‍ അമ്ബൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ മോഷണസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും പൊലീസിന് പരാതി ലഭിച്ചിട്ടില്ല.