സ്പോർട്സ് ഡെസ്ക്ക് : ഒഡിഷയെ തോല്പിച്ച് ബ്ലാസ്റ്റേഴ്സ്. 2-1 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ആദ്യ പകുതിയില്‍ 1-0 എന്ന സ്കോറിന് പിന്നിട്ട ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ സടകുടഞ്ഞെഴുന്നേല്ക്കുകയായിരുന്നു.
84ാം മിനുട്ടില്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോള്‍ നേടിയത്. 66ാം മിനുട്ടില്‍ ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുകോമാനോവിച്ച് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. പത്ത് മത്സരങ്ങളില്‍ നിന്നേര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞാണ് വുകോമാനോവിച്ച് തിരിച്ചെത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ഉണര്‍ന്നത്. സീസണില്‍ ആദ്യ രണ്ട് കളികളും ജയിച്ചു തുടങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് ഒരു കളി തോറ്റു. ഒരു കളി സമനിലയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡീഗോ മോറീഷ്യേയുടേതാണ് ഒഡിഷയുടെ ഏക ഗോള്‍. മത്സരം തുടങ്ങി 15ാം മിനിറ്റില്‍ തന്നെ ഒഡിഷ ആദ്യ ഷോക്ക് നല്കി. ഗൊദ്ദാര്ദിന്രെ അസിസ്റ്റില്‍ ഒഡിഷ സ്ട്രൈക്കര്‍ ഡീഗോ മൗറീഷ്യോ ബ്ലാസ്റ്റേഴ്സ് വല കുലുക്കുമ്ബോള്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മഞ്ഞക്കടല്‍ നിശബ്ദമായിരുന്നു. 22ാം മിനിറ്റില്‍ ഒഡിഷയ്ക്ക് പെനല്‍റ്റി അവസരം വീണുകിട്ടിയതോടെ ബ്ലാസ്റ്റേഴ്സ് ക്യാംപില്‍ വീണ്ടും നെഞ്ചിടിപ്പ്. എന്നാല്‍, ഇത്തവണ ലക്ഷ്യം കാണാന്‍ മൗറിഷ്യോയ്ക്കായില്ല. 66ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റകോസ് മഞ്ഞപ്പടയുടെ രക്ഷകനായി. ഇടതു വിങ്ങില്‍നിന്ന് ദെയ്സുകെ സകായി നല്കിയ പാസ് ഡയമന്റകോസ് കൃത്യമായി വലയിലാക്കുമ്പോള്‍ ഗാലറി ആര്‍ത്തിരമ്പുകയായിരുന്നു.
അധികം വൈകാതെ രണ്ടാം ഗോളും വന്നു. ഇത്തവണ നായകന് അഡ്രിയാന്‍ ലൂണ തന്നെയാണ് ടീമിനെ വിജയത്തിലേക്കു നയിച്ചത്. വലതുവിങ്ങിലൂടെ ഓടിയെത്തി ബോക്സിലേക്ക് അതിമനോഹരമായി പന്ത് കോരിയിടുകയായിരുന്നു ലൂണ. ബ്ലാസ്റ്റേഴ്സ്2, ഒഡിഷ1. വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കു കുതിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.