കൊച്ചി: ചാന്‍സലര്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ചാന്‍സര്‍ പിള്ളേര് കളിക്കുന്നുവെന്ന് പറഞ്ഞ കോടതി ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് ഓര്‍മിപ്പിച്ചു.കേരള സെനറ്റ് അംഗങ്ങള്‍ നല്കിയ ഹരജി പരിഗണിക്കുമ്ബോഴാണ് കോടതി പരാമര്‍ശം. വ്യക്തിയെ ഇഷ്ടമല്ലെന്ന് കരുതി പ്രീതി പിന്‍വലിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
നേരത്തെ ഈ കേസുമായിവുമായി ബന്ധപ്പെട്ട് ഒരു സമവായ ഫോര്‍മുല ജസ്റ്റിസ് ദേവന് രാമചന്ദ്രന് മുന്നോട്ടുവെച്ചിരുന്നു. സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ തീരുമാനിക്കാന്‍ സെനറ്റ് അംഗങ്ങള്‍ തയ്യാറാവുകയാണെങ്കില്‍ സെനറ്റില്‍നിന്ന് പുറത്താക്കിയ ചാന്‍സലറുടെ നടപടി റദ്ദാക്കാമെന്നായിരുന്നു കോടതിയുടെ ഫോര്‍മുല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് രണ്ട് പക്ഷവും അംഗീകരിക്കാത്തതാണ് രൂക്ഷവിമര്‍ശനത്തിന് കാരണമായത്.വിദ്യാര്‍ഥികളുടെ ഭാവിയാണ് പ്രധാനമെന്നാണ് കേസിന്റെ തുടക്കം മുതല്‍ കോടതി സ്വീകരിച്ച നിലപാട്. ഹരജിയില്‍ നാളെയും വാദം തുടരും. നാളെ തീരുമാനമായില്ലെങ്കില്‍ കേസ് പരിഗണിക്കേണ്ടെന്ന നിലപാടിലേക്ക് എത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി.