ഉഷ്ണതരംഗത്തിൽ വലഞ്ഞ് വടക്കേ ഇന്ത്യ; രാജ്യതലസ്ഥാനത്തെ താപനില 49 ഡിഗ്രി കടന്നു

ദില്ലി: വടക്കേ ഇന്ത്യ കടുത്ത ഉഷ്ണതരംഗത്തിന്‍റെ പിടിയിലാണ്. രാജസ്ഥാനിലെ ചുരു, ഹരിയാനയിലെ സിർസ എന്നീ സ്ഥലങ്ങളില്‍ താപനില 50 ഡിഗ്രി കടന്നു. ദില്ലിയിലെ മൂന്ന് കാലാവസ്ഥാ സ്റ്റേഷനുകളില്‍ 49 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനില രേഖപ്പെടുത്തി. ഐഎംഡിയുടെ റിപ്പോർട്ട് പ്രകാരം മുങ്കേഷ്പൂരിലും നരേലയിലും 49.9 ഡിഗ്രിയും നജഫ്ഗഢില്‍ 49.8 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. ഈ സീസണില്‍ രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. കടുത്ത ചൂടിനെ തുടർന്ന് ഹരിയാന സർക്കാർ സ്കൂളുകളുടെ വേനലവധി നേരത്തെയാക്കി. മെയ് 30 ന് ശേഷം ഉഷ്ണ തരംഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു.

Advertisements

മെയ് 30ന് ശേഷം പല ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് പ്രവചനം. ദില്ലിയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥനായ ബിനീഷ് മരിച്ചത് ഉഷ്ണതരംഗം മൂലമാണോ എന്ന സംശയം ഉയരുന്നുണ്ട്. കടുത്ത ചൂടില്‍ രണ്ട് ദിവസം ബിനീഷ് പരിശീലനത്തില്‍ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പരിശീലനത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്. ഉഷ്ണതരംഗത്തെ തുടർന്നാണോ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചത് എന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നാണ് ദില്ലി പൊലീസ് അറിയിച്ചത്. അതേസമയം റെമാല്‍ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും 35 മരണം റിപ്പോർട്ട് ചെയ്തു. പന്ത്രണ്ടോളം പേരെ കാണാതായി. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് മിസോറം ഉള്‍പ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മിസോറാമില്‍ ക്വാറി തകർന്ന് 14 പേരാണ് മരിച്ചത്. മഴയില്‍ വീടുകള്‍ തകരുകയും വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുകയും ചെയ്തതോടെ നൂറുകണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറി. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും കാറ്റിലും അസമില്‍ നാല് പേർ മരിക്കുകയും 18 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാഗാലാൻഡിലും നാല് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. 40 ലധികം വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. മേഘാലയയില്‍ രണ്ട് പേർ മരിക്കുകയും 500 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.