കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും രാഷ്ട്രീയ കളികള്‍ നിരോധിച്ചാല്‍ മതിയെന്നും ഹൈക്കോടതി. മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല.
Advertisements
ക്യാമ്പസുകളില്‍ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പൊതുതാല്പര്യ ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.