ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകളുടെ ശമ്പളം കുത്തനെ കൂട്ടി; മൂന്നു വർഷത്തെ മുൻകാല പ്രാബല്യവും

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുന്നതിനിടെ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. സ്പെഷ്യല്‍ ഗവ പ്ലീഡറുടെ ശമ്ബളം 1.20 ലക്ഷത്തില്‍ നിന്നും 1.50 ലക്ഷം ആക്കി ഉയർത്തി. സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ത്തില്‍ നിന്നും 1.40 ലക്ഷവും പ്ലീഡർമാറുടേത് 1 ലക്ഷത്തില്‍ നിന്നും 1.25 ലക്ഷവും ആക്കി ഉയർത്തി. 3 വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് (2022 ജനുവരി 1 മുതല്‍) ശമ്പളം കൂട്ടിയത്.

Advertisements

ക്ഷേമ പെൻഷൻ കുടിശ്ശികയാകുന്നതും, കെഎസ്‌ആർടിസിലെ ശമ്പളം മുടങ്ങലും ആശവർക്കർമാർക്കുള്ള ശമ്പളം മുടങ്ങലും പതിവായി മാറിയിരിക്കുന്ന വേളയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ പ്രതിരോധം. ഇതിനിടെയാണ് ഈ ശമ്പള വർധന. ഇന്നലെ പിഎസ്.സി ചെയർമാൻെറയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ കുത്തനെ കൂട്ടിയിരുന്നു. ചെയർമാന്ററെ ശമ്പളം 2.26 ലക്ഷത്തില്‍ നിന്നും മൂന്നര ലക്ഷം രൂപയും അംഗങ്ങളുടേത് 2.23 ലക്ഷത്തില്‍ നിന്നും മൂന്നേകാല്‍ ലക്ഷവുമാക്കി.

Hot Topics

Related Articles