കോടതിക്ക് മുന്നില്‍ ഉരുളേണ്ടെന്ന് ഡിജിപിയോട് കോടതി; ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും ഹൈക്കോതിയുടെ രൂക്ഷ വിമര്‍ശനം

കോട്ടയം: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും കോടതിയുടെ രൂക്ഷവിമര്‍ശനം. ഇരുവരും എന്തിനാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നും മനോജ് എബ്രഹാം അയച്ചു എന്ന് പറയുന്ന കത്ത് എവിടെയെന്നും കോടതി ആരാഞ്ഞു. കോടതിക്ക് മുന്നില്‍ ഉരുളേണ്ടന്നായിരുന്നു ഡിജിപിയോടുള്ള പരാമര്‍ശം. മോന്‍സണിനെ ഇവര്‍ക്ക് പരിചയപ്പെടുത്തിയത്സ ആരാണെന്നും കോടതി ചോദിച്ചു. വിദേശ മലയാളി അനിതാ പുല്ലയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥരും മോന്‍സണും തമ്മില്‍ പരിചയത്തിലാവാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

Advertisements

മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും എ.ഡി.ജി.പി. മനോജ് എബ്രഹാമും മോന്‍സന്റെ വീട് സന്ദര്‍ശിച്ചതിനെയും കോടതി വിമര്‍ശിച്ചു. ആരുപറഞ്ഞതുകേട്ടാണ് രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ മോന്‍സന്റെ വീട്ടില്‍പ്പോയത്? ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയും എന്നൊക്കെ പറഞ്ഞു പുരാവസ്തുക്കള്‍ കാണിക്കുമ്പോള്‍ അവയ്ക്ക് നിയമപ്രകാരമുള്ള രജിസ്‌ട്രേഷനുണ്ടോയെന്ന് പരിശോധിക്കേണ്ടതല്ലേ? അവയുടെ സാധുത പരിശോധിച്ചില്ലേ? -കോടതി മുന്‍പ് ചോദിച്ചിരുന്ന ചോദ്യങ്ങളില്‍ പലതും ഇന്നും ആവര്‍ത്തിച്ചു.

Hot Topics

Related Articles