കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് ആറ് മാസത്തോളമായി കോമ സ്ഥിതിയില്‍ കഴിയുന്ന ഒൻപത് വയസുകാരിയുടെ ദുരിതത്തില്‍ ഹൈക്കോടതി ഇടപെടൽ. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. ജസ്റ്റിസ് പിജി അജിത് കുമാർ, അനില്‍ കെ നരേന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് എടുത്തത്. ഇന്ന് കോടതി കേസ് പരിഗണിക്കും.
Advertisements
കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് 9 വയസ്സുകാരി ദൃഷാന ചികിത്സയില്‍ കഴിയുന്നത്. കുട്ടിയെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ കാർ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. വടകര ചോറോട് നടന്ന അപകടത്തില്‍ കുട്ടിയുടെ മുത്തശ്ശിയും മരിച്ചിരുന്നു. നിർധന കുടുംബം ആറ് മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് കഴിയുന്നത്.