തിരുവനന്തപുരം : ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് അവസാനിക്കും. ജൂൺ രണ്ട് മുതലാണ് അപേക്ഷ സമർപ്പിക്കാൻ ആരംഭിച്ചത്.
ഇന്നലെ രാത്രി വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 4,49,920 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
ഇത്തവണ ഏറ്റവും കൂടുതൽ അപേക്ഷകൾ മലപ്പുറം ജില്ലയിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. 78,140 പേരാണ് പ്ലസ് വൺ പ്രവേശനത്തിനായി മലപ്പുറം ജില്ലയിൽ നിന്നും അപേക്ഷ നൽകിയത്. ഏറ്റവും കുറവ് അപേക്ഷ ലഭിച്ചിട്ടുള്ളത് വയനാട് ജില്ലയിൽ നിന്നാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
11,573 പേർ മാത്രമാണ് വയനാട് ജില്ലയിൽ നിന്നും അപേക്ഷ നൽകിയത്. തിരുവനന്തപുരം- 33,852, കൊല്ലം- 32500, പത്തനംതിട്ട- 13,832, ആലപ്പുഴ- 25,187, കോട്ടയം- 22,585, ഇടുക്കി- 12,399, എറണാകുളം- 36,887, തൃശ്ശൂർ- 38,133, പാലക്കാട്- 43,258, കോഴിക്കോട്- 46,140, കണ്ണൂർ- 36,352, കാസർഗോഡ്- 19,109 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകരുടെ എണ്ണം.
അവസാന തീയതി ഇന്നായതിനാൽ, അപേക്ഷകരുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ. ട്രയൽ അലോട്ട്മെന്റ് 13-നും, ആദ്യ അലോട്ട്മെന്റ് 19നും പ്രഖ്യാപിക്കും. ജൂലൈ അഞ്ചിനാണ് ക്ലാസുകൾ ആരംഭിക്കുക.