കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിന്റെ ഒന്നും രണ്ടും വർഷ പരീക്ഷകൾ ജൂലൈ അഞ്ചിന് തുടങ്ങും. പരീക്ഷകൾ സമാപിക്കുന്നത് ജൂലൈ 14ന്. കോട്ടയം ജില്ലയിൽ ഒന്നാം വർഷം 348 പേരും, രണ്ടാം വർഷം 418 പേരുമാണ് പരീക്ഷ എഴുതുന്നത്.
ഗവ. മോഡൽ എച്ച്എസ്എസ് കോട്ടയം, പൊൻകുന്നം വർക്കി സ്മാരക ജിഎച്ച്എസ് പാമ്പാടി, സെന്റ് മിഖായേൽ എച്ച്എസ്എസ് കടുത്തുരുത്തി, സെന്റ് അഗസ്റ്റിൻ എച്ച്എസ്എസ് രാമപുരം, ഗവ.എച്ച്എസ്എസ് ചങ്ങനാശ്ശേരി എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. പഠിതാക്കൾ അതാതു പരീക്ഷാകേന്ദ്രങ്ങളിൽനിന്ന് ഹാൾ ടിക്കറ്റുകൾ കൈപ്പറ്റണമെന്നു സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൾകരീം അറിയിച്ചു.