പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി; സൗകര്യം വിലയിരുത്തി അധിക ബാച്ച് അനുവദിക്കാനാണ് കമ്മീഷനെന്ന് ജോയിന്റ് ഡയറക്ടർ

മലപ്പുറം: സൗകര്യം വിലയിരുത്തി അധിക ബാച്ച്‌ അനുവദിക്കാനാണ് കമ്മീഷനെ നിയോഗിച്ചിരിക്കുന്നതെന്ന് ഹയർ സെക്കന്ററി ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാർ. പരിമിതികള്‍ അറിയിച്ച സ്കൂളുകള്‍ നേരിട്ട് സന്ദർശിക്കുമെന്ന് ആർ സുരേഷ് കുമാർ പറഞ്ഞു. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ്‌ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാർ മലപ്പുറത്തെത്തിയത്.

Advertisements

ആർഡിഡി ഉള്‍പ്പെടുന്ന രണ്ടംഗ കമ്മീഷൻ യോഗം ചേർന്നതിന് ശേഷം ജില്ലയിലെ തെരഞ്ഞെടുത്ത സർക്കാർ ഹയർ സെക്കന്ററി സ്കൂളുകള്‍ കമ്മിഷൻ സന്ദർശിക്കുകയും ചെയ്തു. ചിലർ അസൗകര്യം അറിയിച്ചിട്ടുണ്ട്. അവർക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുമെന്നും ആർ സുരേഷ് കുമാർ പറഞ്ഞു. ജൂലൈ 4ന് വൈകിട്ട് കുറവുള്ള സീറ്റുകള്‍ കൃത്യമായി അറിയാൻ കഴിയും. അതിന് ശേഷം ഉടനടി റിപ്പോർട്ട്‌ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles