സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലാകണം. അതിനായി എന്ത് സാഹസികതയും ചെയ്യാന്‍ ഇന്നത്തെ തലമുറയ്ക്ക് മടിയില്ല. അമേഠിയില്‍ നിന്നുള്ള അത്തരമൊരു സാഹസിക വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായി. പക്ഷേ, പിന്നാലെ കേസും രജിസ്റ്റർ ചെയ്തു. അമേഠി ജില്ലയിലെ ജഗദീഷ്പൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജാഫർഗഞ്ച് മണ്ഡിയിലെ 20 അടി ഉയരമുള്ള ഹൈവേ സൈൻ ബോർഡിന് മുകളില്‍ കയറി ഒരു യുവാവ് പാതക വീശുകയും സൈന്‍ ബോര്‍ഡില്‍ തൂങ്ങിക്കിടന്ന് അഭ്യാസം കാണിക്കുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
ഇയാള്‍ക്കൊപ്പം മറ്റ് ചിലരും സൈന്‍ ബോര്‍ഡിന് മുകളില്‍ കയറി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. ഇത്തരം സംഭവങ്ങള്‍ അമേഠി ഹൈവേയില്‍ ആദ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരക്കേറിയ ഹൈവേയ്ക്ക് മുകളിലെ സൈനില്‍ ബോര്‍ഡില്‍ തൂങ്ങിക്കിടന്ന് ഒരു യുവാവ് പുള്‍ അപ്പ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“എൻഎച്ച് 931, മുൻഷിഗഞ്ച് 06, അമേഠി 3.5” എന്നെഴുതിയ സൈൻ ബോർഡ് വീഡിയോയില്‍ കാണാം. ഇതില്‍ തൂങ്ങിക്കിടന്നാണ് ഒരു യുവാവ് പുള്‍ അപ്പ് ചെയ്യുന്നത്. ഏതാണ്ട് 20 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.