അടിമാലി: ഹിമാലയം കിഴടക്കി ഇടുക്കിക്കാരൻ .
ഹിമാലയത്തിലെ ട്രെയ്ല്‍ പാസ് മഞ്ഞുമല കീഴടക്കിയ സംഘത്തിലാണ് ജിബിനുണ്ടായിരുന്നത്.
ചരിത്രത്തിലിതുവരെ 20 സംഘങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളത്. ഈ മാസം അഞ്ചിന് ഉത്തരാഖണ്ഡിലെ ഭഗേശ്വറില്‍ നിന്നാണ് ജിബിനടങ്ങുന്ന അഞ്ചംഗ സംഘം, സമുദ്ര നിരപ്പില്‍ നിന്ന് 17400 അടി ഉയരത്തിലുള്ള മഞ്ഞുമലയിലേക്ക് യാത്ര തിരിച്ചത്. 140 കിലോമീറ്റര്‍ താണ്ടിയാണ് ഈ മുപ്പത്തിമൂന്നുകാരനും സംഘവും ഹിമവാനെ കീഴടക്കിയത്. പതിമൂന്നിന് മഞ്ഞുമലയിലെത്തിയ സംഘം പിന്നീടുള്ള അഞ്ച് ദിവസവും മഞ്ഞുമലയിലൂടെ യാത്ര ചെയ്തു. 14ന് ട്രെയ്ല്‍ പാസ് റോക് വാള്‍ ബേസ് ക്യാംപിലെത്തിയ ഇവര്‍ 200 മീറ്ററോളം കുത്തനെ നില്‍ക്കുന്ന അപകടം നിറഞ്ഞ പാറക്കെട്ടില്‍ വടം ഉറപ്പിച്ച് മുകളിലേക്കു കയറി. പതിനഞ്ചാം തീയതി രാവിലെ ത്രിവര്‍ണപതാക ഹിമാലയത്തിന് മുകളിലായി നാട്ടി ചരിത്ര നേട്ടം കൈവരിച്ചു. ഇടുക്കി ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ സമുദ്ര നിരപ്പില്‍ നിന്നും 5760 മീറ്റര്‍ ഉയരമുള്ള ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ-2 (ഡി.കെ.ഡി-2) വാണ് അര്‍ജുന്‍ കീഴടക്കിയത് മെയ് 16 നാണ് .
ഹിമാലയത്തിലെ ട്രെയ്ല്‍ പാസ് മഞ്ഞുമല കീഴടക്കിയ ഇന്ത്യന്‍ സംഘത്തില്‍ ഇടുക്കി ഉപ്പുതോട് ചിറ്റടിക്കവല സ്വദേശി മിറ്റത്താനിക്കല്‍ ജിബിന്‍ ജോസഫും
Advertisements