ഹിന്ദി ചലച്ചിത്ര താരം ബ്രഹ്മമിശ്രയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ജഡം പാതി അഴുകിയ നിലയിൽ

മഹാരാഷ്ട്ര : ഹിന്ദി ചലച്ചിത്ര താരം ബ്രഹ്മമിശ്രയെ (36) ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മഹാരാഷ്‌ട്രയിലെ വെര്‍സോവയിലാണ് സംഭവം.
പകുതി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്. ശുചിമുറിയുടെ തറയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Advertisements

മരണം സംഭവിച്ച്‌ രണ്ട് ദിവസമെങ്കിലും കഴിഞ്ഞു കാണുമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണകാരണം വ്യക്തമല്ല. ഹൃദയാഘാതമാണ് മാരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
മിര്‍സാപൂര്‍ വെബ് സീരിസിലെ ലാലിത് എന്ന കഥാപാത്രത്തിലൂടെയാണ് ബ്രഹ്മ മിശ്ര നടൻ എന്ന നിലയിൽ ശ്രദ്ധേയനായത്.

Hot Topics

Related Articles