പൂജവയ്പ്പിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല; പ്രതിഷേധവുമായി ഹിന്ദുഐക്യവേദി; അവധി പുനസ്ഥാപിക്കണമെന്ന് നിർദേശം

കോട്ടയം: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അവധി നിഷേധിച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി. ഒക്ടോബർ 2 പൂജവെയ്പ് ദിനം ആണെന്നിരിക്കെ ഒക്ടോബർ 3 അധ്യയനദിനം ആക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്.ബിജു ആവശ്യപ്പെട്ടു. ഒക്ടോബർ രണ്ടാം തീയതി പൂജ വച്ചതിന് ശേഷം ഒക്ടോബർ 3,4 തീയതികളിൽ നടക്കുന്ന പൂജയ്ക്ക് ശേഷം അഞ്ചാം തീയതിയാണ് പൂജയെടുപ്പും, വിദ്യാരംഭവും നടക്കുന്നത്.

Advertisements

പൂജയ്ക്ക് വയ്ക്കുന്ന ദിവസങ്ങളായ ദുർഗാഷ്ടമി, മഹാനവമി ദിനങ്ങൾ സനാതന ധർമ്മ വിശ്വാസികൾക്ക് പ്രധാനവും, പഠനം സാധ്യമല്ലാത്ത ദിനവുമാണ്. എന്നാൽ ഒക്ടോബർ 3 പ്രവർത്തി ദിനം ആക്കിയ സർക്കാർ നടപടി ഹിന്ദു വിരുദ്ധവും, ആചാര ലംഘനവും ആണ്. സർക്കാർ തുടർന്നു വരുന്ന ഹിന്ദുവിരുദ്ധ നിലപാടുകളുടെ തുടർച്ചയാണ് പൂജവയ്പ്പ് ദിനം അധ്യയനദിനം ആക്കിയ നടപടിയെന്ന് ഈ എസ്.ബിജു ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളീയ സമൂഹം വളരെ പ്രാധാന്യത്തോടെ ആചരിച്ചുവരുന്ന പൂജവെപ്പ്, വിദ്യാരംഭം, നവരാത്രി ആഘോഷങ്ങൾ സർക്കാർ അവധി ദിനങ്ങൾ ആക്കുന്നില്ല. ഇതിന് മുമ്ബ് ഓണം, ദീപാവലി, ശിവരാത്രി ദിനങ്ങളും പ്രവൃത്തി ദിനങ്ങൾ ആക്കി ഹിന്ദുക്കളെ സർക്കാർ അവഹേളിച്ചിരുന്നു. സർക്കാരിന്റെ ഈ ഹിന്ദുവിരുദ്ധ നിലപാടുകൾ തുടരുന്ന പക്ഷം ശക്തമായ പ്രതിഷേധം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും ഇ.എസ്.ബിജു പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.