സൈനീക മേഖലകളിൽ നിന്ന് ഒഴിഞ്ഞു പോകണം; ഇസ്രായേലിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഹിസ്ബുല്ല

ടെഹ്റാൻ: ഇസ്രായേലിലെ ജനങ്ങളോട് സൈനിക മേഖലകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നല്‍കി ഹിസ്ബുല്ല. ഇസ്രായേലിന്റെ വടക്ക് ഭാഗത്തുള്ള റെസിഡൻഷ്യല്‍ ഏരിയകളിലെ ജനങ്ങള്‍ സൈനിക മേഖലകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിർദ്ദേശം. ചില സെറ്റില്‍മെൻ്റുകളിലെ കുടിയേറ്റക്കാരുടെ വീടുകള്‍ ഇസ്രായേല്‍ സൈന്യം ഉപയോഗിക്കുന്നുണ്ടെന്ന് ഹിസ്ബുല്ല അറിയിച്ചു. ഹൈഫ, ടിബീരിയാസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ സെറ്റില്‍മെൻ്റുകള്‍ക്കുള്ളില്‍ ഇസ്രായേലിന്റെ സൈനിക താവളങ്ങളുണ്ടെന്നും ഹിസ്ബുല്ലയുടെ പ്രസ്താവനയില്‍ പറയുന്നു.

Advertisements

ഒക്ടോബർ 8ന് സെൻട്രല്‍ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുല്ല നേതാവായ വാഫിഖ് സഫയെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ലെബനൻ സുരക്ഷാ ഏജൻസികളും ഹിസ്ബുല്ലയും തമ്മിലുള്ള ബന്ധത്തില്‍ നിർണായക സ്വാധീനം ചെലുത്തിയ ആളാണ് വാഖിഫ് സഫ. ഹിസ്ബുല്ലയുടെ കോർഡിനേഷൻ യൂണിറ്റിന്റെ തലവനായ വാഫിഖ് സഫയെ ഇസ്രായേല്‍ ലക്ഷ്യമിട്ടെങ്കിലും ഇയാള്‍ രക്ഷപ്പെട്ടതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ ഇസ്രായേല്‍ വധിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നസ്റല്ലയ്ക്ക് പുറമെ നിരവധി ഹിസ്ബുല്ല കമാൻഡർമാരെയും പ്രധാന നേതാക്കളെയും ഇസ്രായേല്‍ വധിച്ചിരുന്നു. ഇതിന് പിന്നാലെ ലെബനനില്‍ ഇസ്രായേല്‍ കരയുദ്ധം പ്രഖ്യാപിച്ചു. അതിർത്തി കടന്ന് എത്തിയ ഇസ്രായേല്‍ സൈന്യത്തിന് നേരെ വൻ ചെറുത്തുനില്‍പ്പാണ് ഹിസ്ബുല്ല നടത്തിയത്. ഗാസയിലും ലെബനനിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രായേലിനെതിരെ വൻ മിസൈല്‍ ആക്രമണം നടത്തി ഇറാനും നേരിട്ട് പോർമുഖത്തേയ്ക്ക് ഇറങ്ങിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലായി. 181 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രായേലിന് നേരെ തൊടുത്തുവിട്ടത്. ഇതിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഇറാനും കനത്ത ജാഗ്രതയിലാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.