ഹോളിവുഡ് ക്രിട്ടിക്സ് അവാർഡ് : മികച്ച ആക്ഷൻ ചിത്രം അടക്കം RRR നേടിയത് മൂന്ന് അവാർഡുകൾ

ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ
പുരസ്കാര നിറവിൽ തിളങ്ങി ആർ.ആർ.ആർ. മൂന്ന് വിഭാഗങ്ങളിലുള്ള അവാർഡാണ് ‘ആർ.ആർ.ആർ’ കരസ്ഥമാക്കിയത്.

Advertisements

മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷൻ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ആർ.ആർ.ആർ അവാർഡ് നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവാർഡ് ലഭിച്ചതിലെ സന്തോഷം വാക്കുകൾ കൊണ്ട് വിവരിക്കാൻ ആകുന്നില്ലെന്നും, ആക്ഷൻ കൊറിയോഗ്രാഫർമാർക്കുള്ള പ്രത്യേക നന്ദി അവാർഡ് സ്വീകരിച്ച ശേഷം രാജമൗലി അറിയിച്ചു.

ഓസ്കാർ നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കവെയാണ് ഹോളിവുഡ് ക്രിട്ടിക്സ് അവാർഡ് രാജമൗലി ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഒറിജിനൽ സോങ് വിഭാഗത്തിൽ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്കർ നാമനിർദേശം ലഭിച്ചത്. ഗോൾഡൻ ഗ്ലോബിലെ പുരസ്കാര നേട്ടത്തിന് പിന്നാലെയാണ് ഓസ്കർ നാമനിർദേശം ചിത്രം സ്വന്തമാക്കിയത്.

ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ നാട്ടു നാട്ടുവിലൂടെ പുരസ്കാരം സ്വന്തമാക്കിയ സംഗീത സംവിധായകൻ എം.എം. കീരവാണി ഓസ്കർ വേദിയിൽ ലൈവ് പെർഫോമൻസ് ചെയ്യുന്നുണ്ട്.

Hot Topics

Related Articles