ഹണി റോസ് ടീച്ചറായാൽ ഞാൻ എന്നും ക്ലാസിൽ കയറും  : എനിക്ക് അവരെ പഴ്സണലി അറിയില്ല ; ഹണി റോസിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ

സിനിമയില്‍ എത്തിയില്ലെങ്കില്‍ ഏത് പ്രൊഫഷനിലായിരിക്കുമെന്നാണ് കരുതുന്നതെന്ന ചോദ്യത്തോട് അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ധ്യാൻ. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സുഹൃത്തുക്കള്‍ കൂടിയായ താരങ്ങളെ കുറിച്ച്‌ ധ്യാന്‍ മനസ് തുറക്കുന്നത്. ഹണി റോസിനെ കുറിച്ചുള്ള ചോദ്യത്തിന് അവരെ തനിക്ക് പേഴ്‌സണലി അറിയില്ലെന്നും അതുകൊണ്ട് അത്തരത്തില്‍ പറയാന്‍ കഴിയില്ലെന്നുമായിരുന്നു ധ്യാനിന്റെ ആദ്യ മറുപടി. എന്നാലും ഹണി റോസിനെ ആരായി കാണണമെന്നാണ് കരുതുന്നത് എന്ന ചോദ്യത്തിന് അവര്‍ നല്ല സൗന്ദര്യം ഉള്ള നടിയാണന്നും സ്‌കൂളിലെയോ കോളേജിലെയോ മറ്റോ ടീച്ചറൊക്കെ ആയിരുന്നെങ്കില്‍ മലര്‍ മിസ്സിനെ പോലെ കുട്ടികള്‍ക്ക് ക്രഷ് തോന്നിയേനെ എന്നുമായിരുന്നു ധ്യാനിന്റെ മറുപടി. 

Advertisements

ഹണി റോസ് ടീച്ചറായിരുന്നെങ്കില്‍ ഒറ്റ ദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ല. എനിക്ക് അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ടീച്ചര്‍മാരായിരിക്കും നമ്മുടെ ഫസ്റ്റ് ക്രഷ്. കോളേജില്‍ പഠിക്കുമ്ബോള്‍ എന്റെ ക്രഷ് ടീച്ചര്‍മാരായിരുന്നു”- ധ്യാന്‍ പറഞ്ഞു. ഫഹദ് ഫാസില്‍, പൃഥ്വിരാജ്, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, നയന്‍താര തുടങ്ങിയവരെ കുറിച്ചും ധ്യാൻ അഭിമുഖത്തില്‍ പറഞ്ഞു. അജു വര്‍ഗീസിനെ കുറിച്ചുള്ള ചോദ്യത്തിന് അജു സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ വല്ല കേസിലുംപെട്ട് ജയിലില്‍ കഴിയുന്നുണ്ടാകും എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. ”ഒരുകാലത്ത് പുള്ളി ഒരു പബ്ലിക് ന്യൂയിസന്‍സ് ആയിരുന്നു. എന്റെ വേറൊരു വേര്‍ഷന്‍. അതുകൊണ്ട് തന്നെ പ്രത്യേകിച്ച്‌ ജോലിയൊന്നും ഉണ്ടാവില്ല. പിന്നെ ജയിലിലാകുമ്ബോള്‍ എല്ലാ ജോലിയും ചെയ്യേണ്ടി വരുമല്ലോ”- ധ്യാൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നയന്‍താരയെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ നടിയായിരുന്നില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ വരുമായിരുന്നുവെന്നാണ് ധ്യാൻ പറയുന്നത്. ”വെരി ഷാര്‍പ്പ്, വെരി പ്രിസൈസ്. കൃത്യമായി കാര്യമറിയാവുന്ന, മാര്‍ക്കറ്റിങ് അറിയാവുന്ന എന്ത് സംസാരിക്കുന്നു എന്ന് കൃത്യധാരണയുള്ള ആളാണ് അവര്‍. അതുകൊണ്ട് അവര്‍ പൊളിറ്റിക്‌സില്‍ വന്നേനെ” – ധ്യാന്‍ പറഞ്ഞു. ഫഹദ് ഫാസില്‍ നടനായിരുന്നില്ലെങ്കില്‍ അദ്ദേഹം ഒരു കാര്‍ റേസറോ മറ്റോ ആകുമായിരുന്നു എന്നാണ് ധ്യാനിന്റെ മറുപടി. ”ഫഹദിക്ക ഭയങ്കര കാര്‍ പ്രേമിയാണ്. വല്ല റേസറോ മറ്റോ ആയേനെ. കാറിനോടുള്ള അദ്ദേഹത്തിന്റെ ഭ്രമം എന്നോട് പേഴ്‌സണലി പറഞ്ഞിട്ടുണ്ട്. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഓട്ടോ മൊബൈലുമായി ബന്ധപ്പെട്ട എന്തെങ്കിലും പരിപാടിയിലായിരിക്കും പുള്ളി എന്നാണ് തോന്നുന്നത്”.

പൃഥ്വിരാജിനെ ഏത് പ്രൊഫഷനിലാണ് കാണാന്‍ സാധ്യതയെന്ന ചോദ്യത്തിന് അദ്ദേഹം ഈ രാജ്യത്തേ ജനിക്കേണ്ട ആളായി തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു ധ്യാനിന്റെ മറുപടി. ”വല്ല വിദേശത്തൊക്കെ ജനിക്കേണ്ട ആളാണ് അദ്ദേഹം. ആ ലെവലിലാണ് പുള്ളി. അത്ര നന്നായി സംസാരിക്കാനറിയാം. വെരി ഗുഡ് ലുക്കിങ്. ജന്റില്‍മാനാണ്. ഒരു പാക്കേജാണ് പുള്ളി. മള്‍ട്ടി ടാലന്റഡായിട്ടുള്ള ആളാണ്. പുള്ളി എന്തും ചെയ്യും. പുള്ളി എവിടെപ്പോയാലും പുള്ളിക്കൊരു പരിപാടി ഉണ്ടാക്കിയെടുക്കാനാകും. ഇപ്പോള്‍ തന്നെ ഒരു ഹോളിവുഡ് പരിപാടിയിലേക്കൊക്കെ പുള്ളി പോയേക്കും” ധ്യാന്‍ പറഞ്ഞു.

Hot Topics

Related Articles