ഞാൻ ഒരു സര്‍ജറിയും ചെയ്തിട്ടില്ല ; ദൈവം തന്നെ ശരീരസൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട് ; സോഷ്യൽ മീഡിയ വിവാദങ്ങളിൽ പ്രതികരണവുമായി ഹണി റോസ്

കൊച്ചി : മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.താരത്തിനെതിരെ വലിയ രീതിയില്‍ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്.

Advertisements

ഹണി റോസിന്റെ സൗന്ദര്യത്തിന്റെ രഹസ്യം സര്‍ജറി ആണെന്ന ആരോപണവും വിമര്‍ശകര്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച്‌ പ്രതികരിക്കുകയാണ് താരം. താനൊരു സര്‍ജറിയും ചെയ്തിട്ടില്ലെന്നും ദൈവം തന്നതല്ലാതെ ഒന്നും തനിക്കില്ലെന്നും ഹണി റോസ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹണി റോസിന്റെ വാക്കുകള്‍ ഇങ്ങനെ;

ഞാൻ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്. ഈ രംഗത്ത് നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്മെന്റുകള്‍ നടത്താറുണ്ട്. എന്നാല്‍, ഇതൊരു വലിയ വിഷയമണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ?

ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എന്തുധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാൻ തന്നെയാണ് ആദ്യ സിനിമയില്‍ സ്ലീവ്‌ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാൻ. പക്ഷെ ഇപ്പോള്‍ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിലാണെന്ന്.’

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.