പാലക്കാട്: ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണി ട്രാപ്പില്‍ പെടുത്തിയ കേസിലെ സൂത്രധാരന്‍ പാലാ സ്വദേശി ശരത് വേറെയും കേസുകളില്‍ പ്രതി.മോഷണം, ഭവനഭേദനം അടക്കം പന്ത്രണ്ടോളം കേസുകളില്‍ ശരത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ സാമൂഹിക മാധ്യമഅക്കൗണ്ടുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. സമാന രീതിയില്‍ മറ്റാരെയെങ്കിലും പ്രതികള്‍ കെണിയില്‍ കുടുക്കിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഇത്.
2018ലെ പ്രളയ സമയത്താണ് പരാതിക്കാരനായ ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ, കേസിലെ മുഖ്യപ്രതി ശരത് പരിചയപ്പെട്ടത്. വീട്ടില്‍ വെള്ളം കയറിയപ്പോള്‍ ശരതിനും കുടുംബത്തിനും അഭയം നല്‍കിയത് വ്യവസായിയാണ്. അന്നത്തെ പരിചയത്തിലൂടെ ഒട്ടേറെ കാര്യങ്ങള്‍ ശരത് വ്യവസായിയെ കുറിച്ച് മനസ്സിലാക്കി. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്കായി പണം വാരിയെറിയാനുള്ള വ്യവസായിയുടെ മനസ്സറിഞ്ഞാണ് പിന്നീട് കെണിയൊരുക്കിയത്. ഇതിനായി ‘ഫിനിക്സ് കപ്പിള്‍’ എന്ന ഇന്‍സ്റ്റയിലെ താരദമ്ബതിമാരുടെ സഹായം തേടികയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആര്‍ഭാട ജീവിതം തുടരാന്‍ കൂടുതല്‍ പണം കണ്ടെത്താന്‍ വഴി തേടിയിരുന്ന ദേവു-ഗോകുല്‍ ദമ്ബതിമാര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ തേന്‍ കെണിയൊരുക്കാന്‍ ശരതിനൊപ്പം കൂടി. രണ്ടാഴ്ച കൊണ്ടാണ് ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം വീഴ്ത്തിയത്. രണ്ടു പേര് കൂടി പിടിയിലായതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി. പിടിയിലായ ശരത്, ദേവു , ഗോകുല്‍, വിനയ് ,അജിത്, ജിഷ്ണു എന്നിവര്‍ക്ക് പുറമെ ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്(20) റോഷിത്(20) എന്നിവരാന്മ് പിടിയിലായത്.
വന്‍ സാമ്ബത്തിക ലാഭമുണ്ടാക്കാമെന് ധരിപ്പിച്ച് ശരത്താണ് ഇവരെയൊക്കെ ഒപ്പം കൂട്ടിയത്. കഥ വിശ്വാസയോഗ്യമാക്കാന്‍ പാലക്കാടും കൊടുങ്ങല്ലൂരുമായി ആഡംബര വീടുകള്‍ വാടകയ്ക്ക് എടുത്തു. ഹണിട്രാപ്പില്‍ പെട്ടാല്‍ പരാതിപ്പെടാന്‍ മടിക്കും എന്നതായിരുന്നു പ്രതികളുടെ ആത്മവിശ്വാസം. പക്ഷെ കെണി തിരിച്ചറിഞ്ഞ് യാത്രാമധ്യേ പരാതിക്കാരന് മൂത്രമൊഴിക്കാന്‍ ആവശ്യപ്പെട്ട് ഇറങ്ങി രക്ഷപ്പെട്ടതാണ് പ്രതികള്‍ക്ക് തിരിച്ചടിയായത്