ദില്ലി: കൂടികാഴ്ചകള്‍ സാധാരണ നടപടി മാത്രമെന്ന് ആർഎസ്എസ്. സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങളുമായി കൂടികാഴ്ച നടത്തുന്നത് സാധാരണ നടപടി മാത്രമെന്നാണ് ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലേ വ്യക്തമാക്കിയത്.
Advertisements
രാഷ്ട്ര നന്മയില് വിശ്വസിക്കുന്ന ആരുമായും കൂടികാഴ്ച നടത്തുമെന്നും ആരോടും വിദ്വേഷമില്ലെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ആരേയും അകറ്റി നിർത്തില്ല. ബിജെപിയുമായി ഭിന്നതയില്ല. സംഘടന ശക്തിപ്പെടണമെന്ന് മാത്രമാണ് താത്പര്യം. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഇല്ലെന്നും ഹൊസബലേ വ്യക്തമാക്കി.